Districts

ഏറനാട്ടിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരം: പികെ ബഷീർ

മണ്ഡല പരിധിയിൽ ഇതുവരെ 2226 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 53 പേരാണ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്.

ഏറനാട്ടിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരം: പികെ ബഷീർ
X

അരീക്കോട്: ഏറനാട് മണ്ഡലത്തിൽ പരാതിക്കിട നൽകാതെ നടത്തി വരുന്ന കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും വിവിധ പഞ്ചായത്തുകളിൽ നേരിട്ട് നടത്തിയ സന്ദർശനങ്ങളിലൂടെ ഇത് ബോധ്യപ്പെട്ടെന്നും പികെ ബഷീർ എംഎൽഎ പറഞ്ഞു. മണ്ഡല പരിധിയിലെ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡല പരിധിയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, കോ-ഓഡിനേറ്റർമാർ, പോലിസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. മണ്ഡലത്തിലെ ആദിവാസി മേഖലകളിൽ വരെ 70 ശതമാനം പേർക്ക് കുത്തിവെപ്പ് നൽകാനായന്ന് എംഎൽഎ പറഞ്ഞു.

മണ്ഡല പരിധിയിൽ ഇതുവരെ 2226 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 53 പേരാണ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്. നിലവിൽ കൊവിഡ് ചികിൽസാ സൗകര്യമുള്ള അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുറമെ തിങ്കളാഴ്ച മുതൽ അരീക്കോട് മദർ ആശുപത്രിയിലും കൊവിഡ് ചികിത്സാ സൗകര്യമൊരുക്കും.

ഇതിനു പുറമെ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എല്ലാ പഞ്ചായത്തുകളിലും അഞ്ചുപേർക്ക് ചികിൽസ നൽകാവുന്ന വിധത്തിൽ ഓക്സിജൻ സൗകര്യമുള്ള സംവിധാനം ഏർപ്പെടുത്തും. സർക്കാർ ആശുപത്രികളിലേക്കാവശ്യമായ അവശ്യവസ്തുക്കൾ വാങ്ങുന്നതിൽ എന്തെങ്കിലും വിധത്തിലുള്ള സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന പക്ഷം അത് പരിഹരിക്കാനായി സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് എംഎൽഎ യോ​ഗത്തിൽ ഉറപ്പ് നൽകി.

Next Story

RELATED STORIES

Share it