- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടകര സ്വദേശിനി കൊവിഡ് ബാധിച്ചു മരിച്ചു
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു. തുടർന്ന് നടന്ന കൊവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

വടകര: പതിയാരക്കര മൂലത്ത് നട പാലത്തിന് സമീപം ഒതയോത്ത് ചന്ദ്രി (72) കൊവിഡ് ബാധിച്ചു മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ മരിച്ചു. തുടർന്ന് നടന്ന കൊവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
ചന്ദ്രിയുടെ മകൻ രാജീവൻ ജോലി ആവശ്യാർഥം ചോറോട് പോയിരുന്നു. അവിടെ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് കൊവിഡ് പരിശോധനക്ക് വിധേയനായിട്ടുണ്ട്. രാജീവൻ്റെ കൊവിഡ് ടെസ്റ്റ് ഫലം ലഭിച്ചിട്ടില്ല. ശാരീരിക അവശതകളുള്ള അമ്മ ചന്ദ്രിക്ക് മകൻ്റെ സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നാണ് നിഗമനം.
അവശതകളെ തുടർന്ന് ചന്ദ്രിയെ വടകര സഹകരണ ആശുപത്രിയിലും രാത്രിയോടെ മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. പ്രദേശത്ത് ഇവരെ ആശുപത്രിയിൽ എത്തിച്ചവർ ഉൾപ്പെടെ ഏതാനും പേർ ക്വാറൻ്റൈനിലാണുള്ളത്. ഭർത്താവ്: പരേതനായ നാരായണൻ. മരുമകൾ: സുനില.സഹോദരങ്ങൾ: ബാലൻ, നാരായണി, ശ്യാമള, ഗൗരി, പത്മിനി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















