Districts

കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പാണ്ടിക്കാട് സ്വദേശിനി മരിച്ചു

കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.

കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പാണ്ടിക്കാട് സ്വദേശിനി മരിച്ചു
X

മലപ്പുറം: കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന പാണ്ടിക്കാട് സ്വദേശിനി മരിച്ചു. പാണ്ടിക്കാട് വണ്ടൂർ റോഡിൽ എംഇഎസ് ആശുപത്രിക്ക് സമീപത്തെ വലിയ മാളിയേക്കൽ സയ്യിദ് മുഹമ്മദ്‌ കോയ കുട്ടി തങ്ങളുടെ മകളും പൂക്കോട്ടുംപാടം തറമ്മൽ സയ്യിദ് മുഹമ്മദ്‌ കോയ തങ്ങളുടെ ഭാര്യയുമായ ആയിശ ബീവി (85) യാണ് മരണപ്പെട്ടത്.

കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച്ച അർധരാത്രിയിൽ ആയിരുന്നു മരണം. മക്കൾ: ഉമ്മുസൽമ ബീവി, ജമീല ബീവി. മരുമക്കൾ: ഒറ്റകത്ത് ചെറുകുഞ്ഞിക്കോയ തങ്ങൾ (പൂക്കോട്ടുംപാടം), ഖാസിയാരകത്ത് പൂക്കോയ തങ്ങൾ (മമ്പാട്). ഖബറടക്കം നിയമ നടപടികളോടുകൂടി മമ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Next Story

RELATED STORIES

Share it