Districts

വയനാട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി

വയനാട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കൊവിഡ്
X

കൽപ്പറ്റ: വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 388 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3086 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2823 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.


രോഗം സ്ഥിരീകരിച്ചവര്‍

സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട 49 പേര്‍ വീതം, നെന്മേനി 32, കണിയാമ്പറ്റ 30, കല്‍പ്പറ്റ 29, അമ്പലവയല്‍, മാനന്തവാടി 23 പേര്‍ വീതം, പടിഞ്ഞാറത്തറ 20, വൈത്തിരി 16, തിരുനെല്ലി 15, പൊഴുതന 13, എടവക, കോട്ടത്തറ, മുള്ളന്‍കൊല്ലി 12 പേര്‍ വീതം, മുട്ടില്‍ 9, മേപ്പാടി 7, പനമരം, പുല്‍പ്പള്ളി 5 പേര്‍ വീതം, തവിഞ്ഞാല്‍ 4, മീനങ്ങാടി, നൂല്‍പുഴ, പൂതാടി, വെങ്ങപ്പള്ളി, തരിയോട് 3 പേര്‍ വീതം, തൊണ്ടര്‍നാട് സ്വദേശികളായ രണ്ടു പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ദുബൈയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന അമ്പലവയല്‍, വൈത്തിരി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന അമ്പലവയല്‍, എടവക, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

Next Story

RELATED STORIES

Share it