വയനാട് ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആലാറ്റിൽ പുലച്ചിക്കുനി ആദിവാസി ഊരിലെ 5 കുട്ടികളടക്കം 7 സ്ത്രീകൾക്കും 4 പുരുഷന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിൽസയിലുള്ളത്. 366 പേര്‍ ജില്ലയിലും 16 പേര്‍ ഇതര ജില്ലകളിലും ചികിൽസയില്‍ കഴിയുന്നു. വാളാട് സമ്പർക്കത്തിലുള്ള ആലാറ്റിൽ പുലച്ചിക്കുനി ആദിവാസി ഊരിലെ 5 കുട്ടികളടക്കം 7 സ്ത്രീകൾക്കും 4 പുരുഷന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
വെള്ളമുണ്ട സ്വദേശിനി (9), രണ്ട് പനമരം സ്വദേശിനികള്‍ (37, 3), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള പനമരം വാരാമ്പറ്റ സ്വദേശിനി (36), ബത്തേരി സമ്പർക്കത്തിലുള്ള ചെതലയം സ്വദേശി (49), കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന അമ്പലവയൽ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (31) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി (4), തൊണ്ടർനാട് (27), പൊരുന്നന്നൂർ (3,29), പൂതാടി(31), നൂൽപ്പുഴ(26), മീനങ്ങാടി (42), വെള്ളമുണ്ട (25) സ്വദേശികളും ഒരു ചെർപ്പുളശ്ശേരി (29) സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 167 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2875 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 411 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 733 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 23745 സാംപിളുകളില്‍ 22400 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 21680 നെഗറ്റീവും 737 പോസിറ്റീവുമാണ്.
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT