വയനാട് ജില്ലയില്‍ 693 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76149 ആയി

കൽപ്പറ്റ: വയനാട് ജില്ലയില്‍ വ്യാഴാഴ്ച്ച 693 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 463 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11 ആണ്. 687 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76149 ആയി. 70269 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4858 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3617 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
തവിഞ്ഞാല്‍ 72, മേപ്പാടി 64, എടവക 53, അമ്പലവയല്‍ 45, തിരുനെല്ലി 42, നെന്‍മേനി 39, വെള്ളമുണ്ട 37, തരിയോട് 33, മുട്ടില്‍ 32, പനമരം 29, മീനങ്ങാടി, പൊഴുതന, സുല്‍ത്താന്‍ ബത്തേരി 26 വീതം, കല്‍പ്പറ്റ 25, പൂതാടി 21, പടിഞ്ഞാറത്തറ 18, മാനത്താവടി 17, മുള്ളന്‍കൊല്ലി 16, തൊണ്ടര്‍നാട് 11, കണിയാമ്പറ്റ, പുല്‍പള്ളി 10 വീതം, നൂല്‍പ്പുഴ, വൈത്തിരി 9 വീതം, കോട്ടത്തറ 8, മൂപ്പൈനാട് 5, വെങ്ങപ്പള്ളി 4 ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന 3 തമിഴ്‌നാട് സ്വദേശിക്കും 2 കര്‍ണാടക സ്വദേശിക്കും ഒരു കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 1705 പേരാണ്. 931 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14330 പേര്‍. ഇന്ന് പുതുതായി 72 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3818 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 592671 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 545884 എണ്ണത്തിന്റെ ഫലം ലഭിച്ചു. 469735 പേര്‍ നെഗറ്റീവും 76149 പേര്‍ പോസിറ്റീവുമാണ്.
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMT