തൃശ്ശൂര്‍ ജില്ലയിൽ 2871 പേര്‍ക്ക് കൂടി കൊവിഡ്; 769 പേര്‍ രോഗമുക്തരായി
ജില്ലയിൽ ഞായറാഴ്ച സമ്പര്‍ക്കം വഴി 2847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിൽ ഞായറാഴ്ച 2871 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 769 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 19,458 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 114 പേര്‍ മറ്റു ജില്ലകളിൽ ചികിൽസയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,138 ആണ്. 1,10,016 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.43% ആണ്.
ജില്ലയിൽ ഞായറാഴ്ച സമ്പര്‍ക്കം വഴി 2847 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 11 പേര്‍ക്കും, 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 165 പുരുഷന്‍മാരും 166 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 105 ആണ്‍കുട്ടികളും 85 പെണ്‍കുട്ടികളുമുണ്ട്.
11,292 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 5480 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5561 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 251 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,27,340 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
RELATED STORIES
ചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTനിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMTഇന്ത്യന് രൂപ റെക്കോഡ് ഇടിവില്; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT