Districts

തൃശൂർ: ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ്; 16 പേർ രോഗമുക്തർ

രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു.

തൃശൂർ: ജില്ലയിൽ 16 പേർക്ക് കൂടി കൊവിഡ്; 16 പേർ രോഗമുക്തർ
X

തൃശൂർ: ജില്ലയിൽ ബുധനാഴ്ച 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തരായി. വിദേശത്ത് നിന്നെത്തിയ 8 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേരും സമ്പർക്കം വഴി 3 പേരും രോഗബാധിതരായി.

ജൂൺ 28 ന് ഒമാനിൽ നിന്ന് വന്ന പഴഞ്ഞി സ്വദേശിയായ 6 വയസ്സുള്ള ആൺകുട്ടി, ജൂൺ 18 ന് ഖത്തറിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (33, പുരുഷൻ), ജൂൺ 25 ന് ദുബൈയിൽ നിന്ന് വന്ന വേളൂക്കര സ്വദേശി (45, പുരുഷൻ), ഷാർജയിൽ നിന്ന് വന്ന കോലഴി സ്വദേശി (35, പുരുഷൻ), ജൂൺ 26 ന് ഖത്തറിൽ നിന്ന് വന്ന മതിലകം സ്വദേശി (56, പുരുഷൻ), ജൂൺ 19 ന് കുവൈറ്റിൽ നിന്ന് വന്ന പോർക്കുളം സ്വദേശി (58, പുരുഷൻ), ജൂൺ 16 ന് മാൾഡോവയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 23 ന് അജ്മാനിൽ നിന്ന് വന്ന കണ്ടശ്ശാംകടവ് സ്വദേശി (43, പുരുഷൻ) എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.

ജൂൺ 25 ന് വെല്ലൂരിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (32, പുരുഷൻ), ചെന്നൈയിൽ നിന്ന് ജൂൺ 24 ന് വന്ന പടിയൂർ സ്വദേശി (52, സ്ത്രീ), ജൂൺ 25 ന് വന്ന തൃക്കൂർ സ്വദേശി (26, പുരുഷൻ), ജൂൺ 24 ന് വന്ന എടത്തിരിഞ്ഞി സ്വദേശി (23, സ്ത്രീ), തിരുനെൽവേലിയിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി (31, പുരുഷൻ) എന്നിവരാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.

ജൂൺ 19 ന് യുഎഇയിൽ നിന്ന് വന്ന വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ട ഇരിങ്ങാലക്കുട സ്വദേശികളായ (56, പുരുഷൻ), (23, സ്ത്രീ), ജൂൺ 12 ന് കുവൈറ്റിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കമുള്ള നെൻമണിക്കര സ്വദേശി (37, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 419 ആയി.

രോഗം സ്ഥിരീകരിച്ച 164 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19322 പേരിൽ 19133 പേർ വീടുകളിലും 189 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 10 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്.

Next Story

RELATED STORIES

Share it