കൊവിഡ് 19 റിലീഫ്: എംഎസ്എസ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു
ഡയാലിസ് രോഗികളെ സൗജന്യമായി ഡയാലിസിസ് സെന്ററുകളില്‍ എത്തിക്കുകയും ഡയാലിസിസിന് ശേഷം തിരിച്ചു വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന പദ്ധതി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

മാള: എംഎസ്എസ് കേരളത്തിലുടനീളം നടത്തുന്ന കൊവിഡ് 19 റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തന്‍ചിറയിലും കുഴൂര്‍ ഗ്രാമപഞ്ചായത്തിലും സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലയില്‍ തടാകം ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ അറുന്നൂറോളം കിറ്റുകള്‍ ജില്ലയില്‍ വിതരണം ചെയ്തു കഴിഞ്ഞു. കൂടാതെ ഡയാലിസ് രോഗികളെ സൗജന്യമായി ഡയാലിസിസ് സെന്ററുകളില്‍ എത്തിക്കുകയും ഡയാലിസിസിന് ശേഷം തിരിച്ചു വീട്ടില്‍ എത്തിക്കുകയും ചെയ്യുന്ന പദ്ധതി ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
പുത്തന്‍ചിറ, കുഴൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യ കിറ്റുകള്‍ തൃശൂര്‍ ഡിസ്ട്രിക് റൂറല്‍ െ്രെകം ബ്രാഞ്ച് എസ് ഐ മുഹമ്മദ് റാഫിയില്‍ നിന്ന് യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് വൈപ്പിന്‍ കാട്ടില്‍ ഏറ്റുവാങ്ങി. എംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് നിസാമുദ്ദീന്‍, സെക്രട്ടറി അബ്ദുറഹ്മാന്‍ കേച്ചേരി, ജോ. സെക്രട്ടറി സാലി സജീര്‍, വി കെ റാഫി, സി എം റിയാസ് എം ബി ബഷീര്‍, മുഹമ്മദ് ഹാരിസ്, ഷെയ്ഖ് ദാവൂദ്, അംജാദ് എന്നിവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിദേശത്തുനിന്ന് വരുന്ന പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ അറിയിച്ചു.
RELATED STORIES
വില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTമുംബൈ ആധിപത്യം; ഐപിഎല്ലില് നിന്ന് ലഖ്നൗ പുറത്ത്
24 May 2023 6:18 PM GMTഐപിഎല് ഫൈനലില് പ്രവേശിച്ച് സിഎസ്കെ; ഗുജറാത്ത് പതറി
23 May 2023 6:28 PM GMTഐപിഎല്; ഒന്നില് ഗുജറാത്ത് തന്നെ; എല്എസ്ജിയെ വീഴ്ത്തി
7 May 2023 3:13 PM GMTരാജസ്ഥാന് റോയല്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടി; ജിടിക്ക്...
5 May 2023 5:49 PM GMT2023 ക്രിക്കറ്റ് ലോകകപ്പ്: സ്റ്റേഡിയങ്ങളുടെ ഷോര്ട്ട് ലിസ്റ്റില്...
5 May 2023 12:46 PM GMT