കൊവിഡ്: മലപ്പുറം ജില്ലയില്‍ 1,025 പേര്‍ക്ക് കൂടി രോഗബാധ
ജില്ലയില്‍ ഇന്ന് 165 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ്ബാധ സ്ഥിരീകരിച്ചത്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ് രോഗികള്‍ 1000 കടന്നു. വെള്ളിയാഴ്ച്ച 1,025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 786 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടൊപ്പം ഉറവിടമറിയാതെ രോഗം ബാധിച്ചവരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 165 പേര്‍ക്കാണ് ഉറവിടമറിയാതെ വൈറസ്ബാധ സ്ഥിരീകരിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തോടൊപ്പം ഉറവിടം അറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കയുളവാക്കുന്നതാണ്. കൃത്യമായ ആരോഗ്യ ജാഗ്രത പാലിക്കുക മാത്രമാണ് രോഗ വ്യാപനം തടയുന്നതിനുള്ള പോംവഴി. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണം കൂടിയെ തീരൂവെന്ന് ജില്ലാ കലക്ടര്‍ ഓര്‍മപ്പെടുത്തി. കൂടാതെ 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധയുണ്ടായിട്ടുണ്ട്.
ഇന്ന് രോഗബാധയുണ്ടായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 432 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 29,833 പേരാണ് കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.
48,092 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,600 പേര്‍ വിവിധ ചികിൽസാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 477 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,383 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 164 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
RELATED STORIES
പാളംപണിയുടെ പേരില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത്: ഡോ....
18 May 2022 12:11 PM GMTകരോളി ഹിന്ദുത്വ ആക്രമണത്തിലെ ഇരകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത്...
18 May 2022 12:04 PM GMTയുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
18 May 2022 11:50 AM GMTലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്‍: മന്ത്രി എംവി...
18 May 2022 11:42 AM GMTഗ്യാന്‍വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTതിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ...
18 May 2022 11:20 AM GMT