Districts

കോഴിക്കോട് ജില്ലയില്‍ 118 പേര്‍ക്ക് കൊവിഡ്

സമ്പര്‍ക്കം വഴി 96 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല.

കോഴിക്കോട് ജില്ലയില്‍ 118 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച്ച 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 96 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു. ജില്ലയിൽ സമ്പർക്ക വ്യാപനത്തിന് ശമനമില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 59, 43 വയസുള്ള രണ്ട് ഫറോക്ക് സ്വദേശികള്‍, 52 വയസുള്ള തിരുവളളൂര്‍ സ്വദേശികുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശിനി (22), ഫറോക്ക് സ്വദേശി (34), കുരുവട്ടൂര്‍ സ്വദേശികള്‍ (38, 39, 40), ഉളളിയേരി സ്വദേശികള്‍ (35, 28), വളയം സ്വദേശി(31) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രോ​ഗബാധിതർ.

കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശി (22) പുതിയറ, അഴിയൂര്‍ സ്വദേശിനി (46), ചാത്തമംഗലം സ്വദേശിനി (26), എടച്ചേരി സ്വദേശിനി (21), കാവിലുംപാറ സ്വദേശി(41), കുരുവട്ടൂര്‍ സ്വദേശി(28), മുക്കം സ്വദേശി(49), പെരുമണ്ണ സ്വദേശി (31), തിരുവളളൂര്‍ സ്വദേശി(34), വില്യാപ്പളളി സ്വദേശി(32), കുന്ദമംഗലം സ്വദേശി(35) എന്നിവർക്ക് രോ​ഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.

Next Story

RELATED STORIES

Share it