Districts

കൊവിഡ് 19 : ജില്ലയില്‍ ഹോം ഐസൊലേഷനില്‍ 5,872പേര്‍

ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്.

കൊവിഡ് 19 : ജില്ലയില്‍ ഹോം ഐസൊലേഷനില്‍ 5,872പേര്‍
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 5,872 ആയി. രോഗ ലക്ഷണങ്ങളില്ലാത്തവരേയും ചെറിയ രോഗ ലക്ഷണങ്ങളുള്ളവരേയുമാണ് ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഹോം ഐസൊലേഷനിലുള്ളത്, 2107 പേര്‍. വളയത്താണ് ഏറ്റവും കുറവ് ആളുകള്‍ ഹോം ഐസൊലേഷനിലുള്ളത്. 10 പേരാണ് ഇവിടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.

പഞ്ചായത്ത് തല ആര്‍ആര്‍ടിയിലും വാര്‍ഡ് ആര്‍ആര്‍ടിയിലും ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ആര്‍ടിയുടെ അറിവോടുകൂടിയാണ് ഹോം ഐസൊലേഷനും തുടര്‍ന്നുള്ള കാര്യങ്ങളും നടത്തുന്നത്. ഹോം ഐസൊലേഷനില്‍ ഉള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്.

ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹോം ഐസൊലേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. രോഗികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഉടനെ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍, വാര്‍ഡ് ആര്‍ആര്‍ടി എന്നിവരെയോ അറിയിക്കാം. ഹോം ഐസൊലേഷന് തിരഞ്ഞെടുത്തിട്ടുള്ള വീടുകളിലേക്ക് വാഹന, ടെലിഫോണ്‍, ഇന്റര്‍നെറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉണ്ടെന്ന് ഹെല്‍ത്ത് ടീം ഉറപ്പു വരുത്തുന്നുണ്ട്.

ഹോം ഐസൊലേഷന് സജ്ജമാക്കിയ വീടുകളില്‍ യാതൊരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്. രോഗികള്‍ ദിവസവും റെഡ് ഫ്‌ളാഗ് സൈന്‍സ് (ശ്വാസതടസ്സം, നെഞ്ചുവേദന, രക്തം തുപ്പല്‍, അകാരണമായ മയക്കം, ക്ഷീണം, തലചുറ്റല്‍) സ്വയം നിരീക്ഷിക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ സമീകൃതാഹാരം കഴിക്കേണ്ടതും ധാരാളം വെളളം കുടിക്കേണ്ടതുമാണ്. ആവശ്യമായ വിശ്രമവും രാത്രി എട്ട് മണിക്കൂര്‍ ഉറക്കവും അനിവാര്യമാണ്. ദിവസേന സ്വയം രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ച് ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശവും ഇവര്‍ക്ക് നല്‍കുന്നുണ്ട്.

Next Story

RELATED STORIES

Share it