Districts

കോട്ടയം ജില്ലയില്‍ 973 പേര്‍ക്ക് കൂടി കൊവിഡ്

60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

കോട്ടയം ജില്ലയില്‍ 973 പേര്‍ക്ക് കൂടി കൊവിഡ്
X

കോട്ടയം: കോട്ടയം ജില്ലയില്‍ 973 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 961 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 5194 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 18.73 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 482 പുരുഷന്‍മാരും 390 സ്ത്രീകളും 101 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

272 പേര്‍ രോഗമുക്തരായി. പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it