Districts

കൊറോണ പ്രതിരോധം: കണ്ണൂര്‍ കോര്‍പറേഷന്‍ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ

ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം അവരുടെ പ്രവര്‍ത്തകരെ വിവിധ പേരുകളില്‍ വളണ്ടിയര്‍മാരാക്കി പാര്‍ട്ടി സഹായം എന്ന രീതിയില്‍ സ്വന്തക്കാര്‍ക്ക് മാത്രം സഹായങ്ങള്‍ നല്‍കുന്നു എന്ന പരാതി ഉയര്‍ന്നു കഴിഞ്ഞതായും എസ്ഡിപിഐ ആരോപിച്ചു.

കൊറോണ പ്രതിരോധം: കണ്ണൂര്‍ കോര്‍പറേഷന്‍ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ
X

കണ്ണൂര്‍: സംസ്ഥാനത്ത് കൊവിഡ് 19 അസുഖ ബാധിതരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കണ്ണൂര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രമായ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം പോലും വിതരണം ചെയ്യാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഭരണത്തിന്റെ ഹുങ്കില്‍ സിപിഎം അവരുടെ പ്രവര്‍ത്തകരെ വിവിധ പേരുകളില്‍ വളണ്ടിയര്‍മാരാക്കി പാര്‍ട്ടി സഹായം എന്ന രീതിയില്‍ സ്വന്തക്കാര്‍ക്ക് മാത്രം സഹായങ്ങള്‍ നല്‍കുന്നു എന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു.

സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ച് ഭക്ഷണ വിതരണം അടക്കം ആരംഭിച്ചപ്പോള്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണസമിതിയാകട്ടെ സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ അളവ് കുറച്ച് അഴിമതിക്ക് കളമൊരുക്കുകയാണ്. ഇതിലൊക്കെ ഇടപെട്ട് നടപടിയെടുക്കേണ്ട കലക്ടറാകട്ടെ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ ദുരന്തകാലത്തും രാഷ്ട്രീയം കളിക്കാനാണുദ്ദേശമെങ്കില്‍ അതിനു നേതൃത്വം കൊടുക്കുന്നവരെ ജനകീയ ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടിക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it