Districts

എറണാകുളം ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

മട്ടാഞ്ചേരിയില്‍ 15 പേര്‍ക്കും, ഫോര്‍ട് കൊച്ചിയില്‍ എട്ടു പേര്‍ക്കും, ചെല്ലാനത്തും കോതമംഗലത്തും ആറു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.113 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. മട്ടാഞ്ചേരി, ഫോര്‍ട് കൊച്ചി, കോതമംഗലം, ചെല്ലാനം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മട്ടാഞ്ചേരിയില്‍ 15 പേര്‍ക്കും, ഫോര്‍ട് കൊച്ചിയില്‍ എട്ടു പേര്‍ക്കും, ചെല്ലാനത്തും കോതമംഗലത്തും ആറു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇതു കൂടാതെ പാലാരിവട്ടത്ത് അഞ്ചു പേര്‍ക്കും, കുമ്പളങ്ങി, മഴുവന്നൂര്‍ എന്നിവടങ്ങളില്‍ നാലു പേര്‍ക്കും, കുന്നത്തുനാട്, കോട്ടുവള്ളി, ആയവന, കടമക്കുടി, പള്ളുരുത്തി, മുളവുകാട് എന്നിവടങ്ങളില്‍ മൂന്നു പേര്‍ക്ക് വീതവും, കളമശ്ശേരി, അങ്കമാലി തുറവൂര്‍, ആലുവ, കരുവേലിപ്പടി, തേവര, വാരപ്പെട്ടി, വെങ്ങോല, തൃക്കാക്കര എന്നിവടങ്ങളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു.

ഇന്ന് 120 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 110 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് 929 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 690 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13534 ആണ്. ഇതില്‍ 11560 പേര്‍ വീടുകളിലും, 174 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1800 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 82 പേരെ പുതുതായി ആശുപത്രിയിലും എഫ്എല്‍റ്റിസികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റിസികളില്‍ നിന്നും 127 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 1375 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 1330 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1547 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1506 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 1393 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

Next Story

RELATED STORIES

Share it