Districts

ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കൊവിഡ് ബാധ

ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പോലിസിന്റെ പിടിയിലായി

ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കൊവിഡ് ബാധ
X

മലപ്പുറം: ലോക്ക്ഡൗണ്‍ നിലനില്‍ക്കെ, ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്ന് പാലക്കാടെത്തിയ മലപ്പുറം ജില്ലക്കാരനായ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18 കാരനാണ് രോഗബാധ. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18 കാരന്‍ ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്.

ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പോലിസിന്റെ പിടിയിലായി. 18 ന് തന്നെ പോലിസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it