Districts

കൊവിഡ്: മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ചതിന് 1,029 പേർക്കെതിരെ കേസെടുത്തു

മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയ 69 സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു

കൊവിഡ്: മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ചതിന് 1,029 പേർക്കെതിരെ കേസെടുത്തു
X

കോഴിക്കോട്: കൊവിഡ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായി കർശനമായ നിരീക്ഷണമാണ് കോഴിക്കോട് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങളും പ്രോട്ടോകോളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ നിരീക്ഷണമാണ് നടപ്പാക്കുന്നത്. ജില്ലയിൽ ഇതുവരെ 1,502 കേസുകളാണ് കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൃത്യമായി മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ചതിന് 1,029 പേർക്കെതിരെ കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തിയ 69 സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. റോഡിൽ അലക്ഷ്യമായി തുപ്പിയതിന് 6 പേർക്കെതിരെയും പൊതു ഇടങ്ങളിൽ കൂട്ടം കൂടി നിന്നതിന് 75 പേർക്കെതിരെയും നടപടിയെടുത്തു.

കടകളിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്നതിന് 82 പേർക്കെതിരെയും കടകളിൽ സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിന് 128 കടയുടമകൾക്കെതിരെയും സാനിറ്റൈസർ സൂക്ഷിക്കാത്തതിന് 19 കടയുടമകൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it