Districts

ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ

രാജ്യത്ത് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ മലപ്പുറം ജില്ലയിൽ മാത്രം ആരാധനാലയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി വിശ്വാസികളെ ബുദ്ധിമുട്ടിലാക്കുകയെന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല.

ആരാധനാലയങ്ങളിലെ നിയന്ത്രണം; ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ
X

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന തരത്തില്‍ ഏര്‍പ്പെടുത്തിയ കലക്ടറുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ്.

രാജ്യത്ത് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ മലപ്പുറം ജില്ലയിൽ മാത്രം ആരാധനാലയങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തി വിശ്വാസികളെ ബുദ്ധിമുട്ടിലാക്കുകയെന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. രോഗ വ്യാപനം തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആവശ്യമായ മുന്‍കരുതലെടുക്കുന്നതിന് പകരം പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യുന്നത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിശുദ്ധ റമദാനില്‍ വിശ്വാസികള്‍ പള്ളികളിലെത്തുന്നത് എന്നിരിക്കെ വേണ്ടത്ര കൂടിയാലോചനയില്ലാതെ ജില്ലാ കലക്ടര്‍ നടത്തിയ ഉത്തരവ് അടിയന്തിരമായി പുനപ്പരിശോധിച്ച് ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആളുകളെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്നും സിപിഎ ലത്തീഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it