കൽപ്പറ്റ - വാരാമ്പറ്റ റോഡ് നിർമാണം ഡിസംബറിൽ പൂർത്തീകരിക്കും
56.66 കോടി രൂപ മുടക്കി നിർമിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
കൽപ്പറ്റ: കൽപ്പറ്റ - വാരാമ്പറ്റ റോഡ് നിർമാണം ഡിസംബർ 31നകം പൂർത്തീകരിക്കുമെന്ന് സികെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. സെപ്തംബർ ഏഴിന് കൽപ്പറ്റ മണ്ഡലത്തിലെ റോഡു പ്രവൃത്തികളുടെ അവലോകന യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും എംഎൽഎ അറിയിച്ചു. റോഡ് പ്രവൃത്തി നടക്കുന്ന പല ഭാഗങ്ങളും കണ്ടെയ്ൻമെന്റ് സോണായതിനാലും കാലവർഷം ആരംഭിച്ചതിനാലും മന്ദഗതിയിലായ പ്രവൃത്തി പുനരാരംഭിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി 56.66 കോടി രൂപ മുടക്കി നിർമിക്കുന്ന കൽപ്പറ്റ വരാമ്പറ്റ റോഡിന്റെ 45 ശതമാനം പ്രവൃത്തികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ മുതൽ പിണങ്ങോട് വരെയുള്ള 7 കിലോ മീറ്റർ റോഡ് കാലവർഷം ആരംഭിക്കും മുമ്പ് പൂർത്തിയാക്കി. നിർമിക്കാനുള്ള 25 കലുങ്കുകളിൽ 22 എണ്ണത്തിൻ്റെ പ്രവൃത്തിയും പൂർത്തിയായി. 3000 മീറ്റർ ഡ്രൈനേജും 8775 മീറ്റർ സരക്ഷണ ഭിത്തിയും നിർമ്മിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് 87 ലക്ഷം രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT