മാഹി ബൈപ്പാസ് സർവീസ് റോഡിന്റെ പൂർത്തീകരണം; എസ്ഡിപിഐ തലശ്ശേരി സബ് കലക്ടർക്ക് നിവേദനം നൽകി
മാഹി ബൈപ്പാസ് പ്രൊജക്റ്റ് പ്ലാൻ പ്രകാരം പണിയേണ്ടിയിരുന്ന 240 മീറ്റർ സർവീസ് റോഡ് കേരള അതിർത്തി വരെ 200 മീറ്റർ പണി പൂർത്തിയായെങ്കിലും പോണ്ടിച്ചേരി സ്റ്റേറ്റ് അതിർത്തിയിലുള്ള 40 മീറ്റർ റോഡ് പണി പൂർത്തിയാവാതെ കിടക്കുകയാണ്.

മാഹി: മാഹി ബൈപ്പാസ് ഹൈവേയുമായി ബന്ധപ്പെട്ട കൊയ്യോട്ടു തെരു (പള്ളൂർ) സർവീസ് റോഡിന്റെ പൂർത്തീകരണം ആവശ്യപ്പെട്ട് എസ്ഡിപിഐ മാഹി മണ്ഡലം സെക്രട്ടറി സി കെ ഉമ്മർ മാസ്റ്റർ തലശ്ശേരി സബ് കലക്ടർക്ക് നിവേദനം കൈമാറി.
മാഹി ബൈപ്പാസ് പ്രൊജക്റ്റ് പ്ലാൻ പ്രകാരം പണിയേണ്ടിയിരുന്ന 240 മീറ്റർ സർവീസ് റോഡ് കേരള അതിർത്തി വരെ 200 മീറ്റർ പണി പൂർത്തിയായെങ്കിലും പോണ്ടിച്ചേരി സ്റ്റേറ്റ് അതിർത്തിയിലുള്ള 40 മീറ്റർ റോഡ് പണി പൂർത്തിയാവാതെ കിടക്കുകയാണ്. 40 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ആവശ്യമുള്ള റോഡിന് വെറും 2.5 മീറ്റർ വീതിയിൽ മാത്രമാണ് ഇപ്പോൾ തല്ക്കാലികമായി ചളിക്കുണ്ടിൽ ജില്ലിയിട്ടു കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.
അതിനാൽ മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് വാഹനത്തിന് തിരിഞ്ഞു കയറാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ആയതിനാൽ നിർദ്ദിഷ്ട സർവീസ് റോഡ് പൂർത്തിയാക്കാൻ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് മാഹി ബൈപ്പാസ് ഹൈവേ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. അധികൃതരുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കാനുള്ള നടപടികൾ ചെയ്യുമെന്ന് സബ് കലക്ടർ ഉറപ്പ് നൽകി.
എസ്ഡിപിഐ സംസ്ഥാന സമിതി അംഗം നാസർ ചാലക്കര, മണ്ഡലം പ്രസിഡന്റ് മൻസൂർ, അബ്ദുൽ അസീസ് ഇടയിൽ പീടിക, ഹൈദർ അലി ചാലക്കര തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT