Districts

ചെക്കുന്ന് മലയിൽ ക്വാറി-ക്രഷർ യൂനിറ്റുകൾ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി

ഊർങ്ങാട്ടിരിയിൽ പുതിയ ക്വാറി അനുവദിക്കുന്നതിൻ്റെ ഭാഗമായി ജനകീയ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ജിയോളജി വകുപ്പ് ഈ മാസം 28ന് ഓൺലൈൻ അഭിപ്രായവും നടത്താൻ തീരുമാനിച്ചത് പുതിയ ക്വാറി അനുവദിക്കുന്നതിൻ്റെ നീക്കത്തിന് വേണ്ടിയാണന്ന് ചെക്കുന്ന് മല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

ചെക്കുന്ന് മലയിൽ ക്വാറി-ക്രഷർ യൂനിറ്റുകൾ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി
X

മലപ്പുറം: ഊർങ്ങാട്ടിരി ചെക്കുന്ന് മലയുടെ വിവിധ ഭാഗങ്ങളിൽ ക്വാറി-ക്രഷർ യൂനിറ്റുകൾ അനുവദിച്ചത് 2012ലെ ചീഫ് സെക്രട്ടറിയുടേയും 2016ലെ പട്ടികജാതി പട്ടികവർഗ കമ്മീഷൻ്റെയും ഉത്തരവ് ലംഘിച്ചു കൊണ്ടാണെന്ന് ജില്ലാ കലക്ടർക്ക് പരാതിപ്പെട്ടതായി ചെക്കുന്ന് മല സംരക്ഷണ സമിതി പ്രവർത്തകർ. ഊർങ്ങാട്ടിരിയിൽ പുതിയ ക്വാറി അനുവദിക്കുന്നതിൻ്റെ ഭാഗമായി ജനകീയ അഭിപ്രായം രേഖപ്പെടുത്തുന്നതിന് ജിയോളജി വകുപ്പ് ഈ മാസം 28ന് ഓൺലൈൻ അഭിപ്രായവും നടത്താൻ തീരുമാനിച്ചത് പുതിയ ക്വാറി അനുവദിക്കുന്നതിൻ്റെ നീക്കത്തിന് വേണ്ടിയാണന്ന് ചെക്കുന്ന് മല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന എൻവിറോൺമെൻ്റ് ഇംപാകട് അസസ്മെൻറ് അതോറിറ്റിക്കും പട്ടികവർഗ കമ്മീഷനും മലപ്പുറം ജില്ലാ കലക്ടർക്കും നൽകിയ പരാതിയിൽ രേഖകൾ സൂക്ഷ്മമായി പരിശോധിക്കാത്തതിന് പിന്നിൽ ഉദ്യോഗസ്ഥരും ക്വാറിക്കാരും തമ്മിലുള്ള രഹസ്യ ധാരണയാണെന്നും 2016ലെ സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാൻ പി എൻ വിജയകുമാർ പുറപ്പെടുവിച്ച ഉത്തരവിൽ ചെക്കുന്ന് മലയിൽ ക്വാറികൾ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചെക്കുന്ന് മലയിൽ ക്വാറികൾ അനുവദിക്കരുതെന്നും ആദിവാസി മേഖലകൾക്ക് പ്രതിസന്ധിയുണ്ടാക്കരുതെന്നുമുള്ള ഉത്തരവ് ലംഘിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥരെന്ന് ആദിവാസികളൂം ആരോപിച്ചു.

ചെക്കുന്ന് മല വനം വകുപ്പിന് കീഴിലുള്ള നിർദ്ദിഷ്ട വന മേഖലയാണെന്ന് വനം വകുപ്പിൻ്റെ സർവ്വേ പ്രകാരമുള്ള രേഖകൾ വെച്ചാണ് പരാതി. ചെക്കുന്ന് മലയിലെ വനഭൂമി കയ്യേറ്റത്തിനെതിരേ 2012 ൽഅഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ 1971 ലെ കേരളാ പ്രൈവറ്റ് ഫോറസ്റ്റ് റൂൾസ് പ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ നിയമ വിരുദ്ധമായി പ്രവർത്തനങ്ങൾ നടന്നു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഈ ഭൂമിയിൽ യാതൊരുവിധ പ്രവർത്തനവും അനുവദിക്കരുതെന്ന് എടവണ്ണ റെയിഞ്ച് ഓഫീസറെ അറിയിക്കുകയും ഖനനാനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യുന്നതിന് മലപ്പുറം ജില്ലാ സീനിയർ ജിയോളജിസ്റ്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നിർദ്ദിഷ്ട ഭൂമി ജണ്ട കെട്ടാനുള്ള നടപടിയെടുക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത് മറച്ചുവെച്ചാണ് ഉദ്യോഗസ്ഥർ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്നത്.

കേന്ദ്ര പഠനസം ഘംഹൈഹസാർസ് മേഖലയിൽ ഉൾപ്പെടുത്തിയ ചെക്കുന്ന് മലയിൽ ഉരുൾപ്പൊട്ടൽ സാധ്യത ഏറെയാണെന്നും സോയിൽ സ്ലിപ്പിങ്ങ് ഉണ്ടാകാൻ സാധ്യത കൂടുതലാണെന്നും പഠന റിപോർട്ടിലുണ്ട്. ഊർങ്ങാട്ടിരിയിലെ മുഴുവൻ ക്വാറികൾ ഉൾപ്പെടുന്ന മേഖലകൾ വനം വകുപ്പിൻ്റെ പഴയ സർവ്വേ പ്രകാരം റിസർവേ നടത്തി അതിർത്തി തിരിക്കണമെന്നും വനം, റവന്യൂ, ജിയോളജി വകുപ്പിലെയും ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ്റെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും ഉത്തരവ് ലംഘിച്ച് അനുമതി നൽകിയതിന് നിയമ ലംഘനത്തിന് നടപടി വേണമെന്നും പരാതിപ്പെട്ടതായി ചെക്കുന്ന് മല സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

Next Story

RELATED STORIES

Share it