Districts

ചെറുപ്പുഴ നീന്തൽ പരിശീലന-വിനോദ സഞ്ചാര പദ്ധതി ഇഴയുന്നു

ചെറുപ്പുഴയിൽ ചുരുങ്ങിയ ചിലവിൽ തടയണ നിർമിച്ച് നീന്തൽ സൗകര്യമൊരുക്കാനും, പദ്ധതി പ്രദേശത്ത് ഇരുകരകളിലും വിനോദ സഞ്ചാരത്തിന് പാർക്കുകൾ ഒരുക്കിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും കഴിയും.

ചെറുപ്പുഴ നീന്തൽ പരിശീലന-വിനോദ സഞ്ചാര പദ്ധതി ഇഴയുന്നു
X

അരീക്കോട്: ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ ചെറുപ്പുഴ നീന്തൽ പരിശീലന കേന്ദ്രം - വിനോദ സഞ്ചാര പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ നീളുന്നതായി ആക്ഷേപമുയർന്നു തുടങ്ങി. ഊർങ്ങാട്ടിരി കിഴുപറമ്പ് പഞ്ചായത്തുകൾ ഉൾപ്പെട്ട ചെറുപ്പുഴ പാലത്തിന് സമീപമായി പുഴയിൽ തടയണ നിർമ്മിച്ച് നീന്തൽ പരിശീലന കേന്ദ്രമൊരുക്കാനുള്ള ജനകീയ ആവശ്യമാണ് ചുവപ്പ് നാടയിൽ കുരുങ്ങിയത്.

ചെറുപ്പുഴയിൽ ചുരുങ്ങിയ ചിലവിൽ തടയണ നിർമിച്ച് നീന്തൽ സൗകര്യമൊരുക്കാനും, പദ്ധതി പ്രദേശത്ത് ഇരുകരകളിലും വിനോദ സഞ്ചാരത്തിന് പാർക്കുകൾ ഒരുക്കിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കാനും കഴിയും. എൽപി, യുപി, ഹൈസ്കൂൾ കോളജ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പതിനാറ് സ്ഥാപനങ്ങളിലായി ഇരുപത്തിമൂന്നായിരം കുട്ടികൾ പഠിക്കുന്ന പ്രദേശമാണിത്. 2015 ൽ മുൻ വിദ്യാഭ്യാസ മന്ത്രി അബദുറബ്ബ് അഭ്യന്തര വകുപ്പുമായി സഹകരിച്ച് വിദ്യാർഥികൾക്ക് നീന്തൽ പരിശീലന സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജല രക്ഷാപദ്ധതി പ്രകാരം പന്ത്രണ്ടു വയസു മുതൽ പതിനഞ്ച് വയസുവരെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകൾ പരിശീലനം നൽകി തുടങ്ങിയിരുന്നു.

ചെറുപുഴ സന്ധിക്കുന്ന ചാലിയാറിലെ മൂർക്കനാട് കടവിൽ വിദ്യാർത്ഥികൾ തോണിയപകടത്തിൽ മുങ്ങിമരിച്ചതിനു ശേഷം അരീക്കോട് പത്തനാപുരം, തെരട്ടമ്മൽ ഭാഗങ്ങളിലെ ജനകീയ കൂട്ടായ്മയിൽ രൂപപ്പെട്ട ജനകീയ സമിതിയിൽ ദേശീയ മാസ്റ്റേഴ്സ നീന്തൽ താരങ്ങളെയടക്കം ഉൾപ്പെടുത്തി രുപികരിച്ച സമിതിയിൽ കെ.എം സലിം കൺവീനർ, റസാഖ് കാരണത്ത് ചെയർമാൻ, അബ്ദുറഹിമാൻ എഞ്ചിനിയർ, യു സമീർ, കെസി റഹീം, പി ടി അബദുല്ല മാസ്റ്റർ ഉൾപ്പെട്ട സമിതിയിൽ കെഎം സലിം നൽകിയ നിവേദനങ്ങളുടെ അംഗീകാരമാണ് ചെറുപ്പുഴ നീന്തൽ പരിശീലന - വിനോദ സഞ്ചാരപദ്ധതിയെന്ന് വിവരവകാശ രേഖകളിൽ നിന്നുള്ള വിവരം. പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാരവാഹികൾ ഏറനാട് മണ്ഡലം എംഎൽഎയെ സമീപിക്കുകയും ചെയ്തിരുന്നു.

മുൻ ജില്ലാ ടൂറിസം പ്രാമോഷൻ കൗൺസിൽ ഓഫിസർ താൽകാലിക നീന്തൽ പരിശീലനത്തിന് സൗകര്യമൊരുക്കാൻ ഊർങ്ങാട്ടിരി പഞ്ചായത്തിനോട് ഉത്തരവിട്ടിരുന്നു. മണൽചാക്ക് നിറച്ച് നിർമിക്കാനായിരുന്നു നിർദ്ദേശം ഊർങ്ങാട്ടിരി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമാണത്തിന് തയാറായെങ്കിലും പ്ലാസ്റ്റിക് ചാക്ക് പരിസ്ഥിതിയെ ബാധിക്കുമെന്ന കാരണത്താൽ തടസപ്പെട്ടു.

ടൂറിസത്തിന് പ്രാധാന്യം നൽകി ജല വിനോദ മൽസരങ്ങൾ സംഘടിപ്പിച്ചാൽ റവന്യൂ വരുമാനം കുറവുള്ള പിന്നോക്ക പഞ്ചായത്തായ ഊർങ്ങാട്ടിരി പഞ്ചായത്തിന് വരുമാനമാക്കി മാറ്റുവാനും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും കഴിയുമെന്ന നേട്ടവുമുണ്ട്. റവന്യൂ വകുപ്പ് ജില്ല ടൂറിസം പ്രൊ മോഷൻ കൗൺസിൽ സംയുക്തമായാണ് സർവ്വേ നടത്തി പദ്ധതി സമർപ്പിക്കേണ്ടത്. നിരവധി തവണ ഈ ആവശ്യമുന്നയിച്ചപ്പോൾ സമയ കുറവാണന്ന മറുപടിയാണ് ഉദ്യോഗസ്ഥർ അറിയിച്ചത് ഒരു പ്രദേശത്തിന്റെ കായിക സ്വപനങ്ങൾക്ക് സാങ്കേതിക തടസമുന്നയിച്ച് തടസം നിൽക്കുന്നത് ഉദ്യോഗസ്ഥരാണ് ഇത് യാഥാർത്ഥ്യമായാൽ അരീക്കോട് ഭാഗത്ത് നിന്ന് മികച്ച നീന്തൽ താരങ്ങളെ വാർത്തെടുക്കാൻ കഴിയുമെന്നും സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

Next Story

RELATED STORIES

Share it