Districts

രാജ്യത്തെ പൗരൻമാരെ കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക് വിൽപന നടത്തുകയാണ്: എസ്ഡിപിഐ

ഏകദിനഉപവാസത്തിൻറെ ഭാഗമായി മലപ്പുറം ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സിപി അബ്ദുൽ ലത്തീഫ്

രാജ്യത്തെ പൗരൻമാരെ കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക് വിൽപന നടത്തുകയാണ്: എസ്ഡിപിഐ
X

മലപ്പുറം: രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ കോർപറേറ്റുകൾക്ക് വിൽപന നടത്തുകയും അവരെ രാജ്യത്തിന്റെ ശത്രുക്കളാക്കുകയുമാണ് പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയതിലൂടെ കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സിപി അബ്ദുൽ ലത്തീഫ് പറഞ്ഞു.

രാജ്യതലസ്ഥാന നഗരിയിൽ കർഷക കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ദേശവ്യാപകമായി എസ്ഡിപിഐ നടത്തുന്ന ഏകദിനഉപവാസത്തിൻറെ ഭാഗമായി മലപ്പുറം ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവീഥികളെ പോരാട്ട ഭൂമിയാക്കുകയല്ലാതെ രാജ്യവിരുദ്ധ കേന്ദ്ര സർക്കാരിനെ തിരുത്താൻ കഴിയില്ല. വിലക്കയറ്റവുo സാമ്പത്തികത്തകർച്ചയും ഉണ്ടാക്കുന്ന നിയമങ്ങൾ പിൻവലിക്കാൻ കാർഷിക സമരത്തിന് മുഴുവൻ ജനങ്ങളും പിന്തുണ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എകെ അബ്ദുൽ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, ജലീൽ നീലാമ്പ്ര, ഡോ. സിഎച്ച് അഷറഫ് ,കൃഷ്‌ണൻ എരഞ്ഞിക്കൽ, ബാബുമണി കരുവാരക്കുണ്ട്, ബീരാൻകുട്ടി വേങ്ങര, റൈഹാനത്ത് കോട്ടക്കൽ, സുനിയ ടീച്ചർ, എൻടി ശിഹാബ്, റഹീസ് പുറത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു .

Next Story

RELATED STORIES

Share it