Districts

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; പ്രതി നിധീഷിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം: എസ്ഡിപിഐ

സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇത് ലോക്ക്ഡൗണ്‍ സമയത്ത് ജില്ലകടന്ന് പ്രതിക്ക് രക്ഷപ്പെടാനുളള വഴിയൊരുക്കിയത്

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; പ്രതി നിധീഷിനെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രക്ഷോഭം: എസ്ഡിപിഐ
X

കാക്കയങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിളക്കോട് സ്വദേശി നിധീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി ആവിശ്യപ്പെട്ടു. ഒരാഴ്ച മുമ്പാണ് നിധീഷ് പെണ്‍കുട്ടിയെ വിളക്കോട് ഗവ: യുപി സ്കൂള്‍ പരിസരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്.

സംഭവം നടന്നയുടന്‍ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇത് ലോക്ക്ഡൗണ്‍ സമയത്ത് ജില്ലകടന്ന് പ്രതിക്ക് രക്ഷപ്പെടാനുളള വഴിയൊരുക്കിയെന്നും പോലിസിന്‍റെ അനാസ്ഥയാണ് ഇത് ചൂണ്ടിക്കാണിക്കുന്നതതെന്നും ആക്ഷേപം ഉണ്ട്. പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകനായ നിധീഷ് വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പ്രതിയെ ഉടന്‍ പിടികൂടി നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് പാര്‍ട്ടി ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്‍കുമെന്നും എസ്ഡിപിഐ വിളക്കോട് ബ്രാഞ്ച് പ്രസിഡന്‍റ് ഷഹീദ് പിപി, ഭാരവാഹികളായ മുഹമ്മദലി വിളക്കോട്, യൂനുസ് വിളക്കോട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Next Story

RELATED STORIES

Share it