- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; 2 പേർ പിടിയിൽ
മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും വിലപന നടത്തിയിരുന്നത്.

കൊണ്ടോട്ടി: മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട മെറ്റാ ആംഫീറ്റമീൻ മയക്കുമരുന്നുമായി കൊണ്ടോട്ടിയിൽ രണ്ടു പേർ പിടിയിൽ. എടവണ്ണ വാളപറമ്പൻ അബ്ദുൾ ജസീൽ (24) മഞ്ചേരി അരിമ്പ്രത്തൊടിയിൽ മുഹമ്മദ് ജുനൈദ് (25) എന്നിവരെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 5 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്നാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.
മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കാണ് ഇവർ പ്രധാനമായും വിലപന നടത്തിയിരുന്നത്. 4 ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കടത്തികൊണ്ടു വന്നത്. ഇവരിൽ നിന്നും 34 പാക്കറ്റുകൾ പിടിച്ചെടുത്തു. കോഴിക്കോട് ,മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായത്.
ഇവരെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ നിന്നും ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പിപി ഷംസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















