Districts

പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; അറ്റന്‍ഡര്‍ പിടിയില്‍

ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.

പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; അറ്റന്‍ഡര്‍ പിടിയില്‍
X

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. ആശുപത്രിയിലെ അറ്റന്റർ സ്കാനിങ്ങിനായി കൊണ്ടുപോകും വഴിയാണ് യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂർ സ്വദേശിനി. ഏപ്രിൽ 27-ന് പുലർച്ചെ ഇവരെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.

പ്രശാന്തിനെ പോലിസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാൽ സംഭവ സമയത്ത് അവർക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

ചികിൽസ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാൻ പോയിരുന്നു. ആ സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടർന്ന് ഡോക്ടർ പോലിസിനെ വിവരം അറിയിച്ചു. വണ്ടൂർ പോലിസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പെരിന്തൽമണ്ണ പോലിസിന് കൈമാറി.

Next Story

RELATED STORIES

Share it