Districts

മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് നേരെ ആക്രമണം

മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് 29ന് രാത്രി 10 മണിയോടെയാണ് സംഭവം.

മഞ്ചേരി നഗരസഭാ കൗൺസില൪ക്ക് നേരെ ആക്രമണം
X

മഞ്ചേരി: മഞ്ചേരി നഗരസഭാ കൗൺസില൪ തലാപ്പിൽ ജലീൽ എന്ന പട്ടാളം കുഞ്ഞാന് നേരെ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഞ്ചേരി കുട്ടിപ്പാറയിൽ വച്ച് 29ന് രാത്രി 10 മണിയോടെയാണ് സംഭവം. ഇവ൪ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

അക്രമികൾ ഇവ൪ സഞ്ചരിച്ച വാഹനവും തക൪ത്തിട്ടുണ്ട്. ബൈക്കിലെത്തിയ ആക്രമികളുടെ ഹെൽമറ്റ് കാറിനകത്ത് കണ്ടെത്തി. ഇതിനിടെ കൗൺസില൪ക്ക് നേരെ അജ്ഞാത സംഘം വെടിയുതി൪ത്തതായി വാ൪ത്ത പരന്നു. തലയിൽ കണ്ടെത്തിയ ആഴത്തിലുള്ള പരിക്ക് വെട്ടേറ്റത് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it