Districts

അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗാലറി കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു

അരീക്കോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗാലറി കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു
X

അരീക്കോട്: ഫെബ്രുവരി 27 മുതല്‍ അരീക്കോട് ടൗണ്‍ ടീം സംഘടിപ്പിക്കുന്ന കുഞ്ഞിമാന്‍ എം പി മുഹമ്മദ് അഖിലേന്ത്യ സെവന്‍സ്ഫുട്‌ബോള്‍ടൂര്‍ണമെന്റിന്റെ താല്‍ക്കാലിക ഗാലറി നിര്‍മ്മാണം ആരംഭിച്ചു.ഗാലറിയുടെ കാല്‍നാട്ടല്‍കര്‍മ്മംടൗണ്‍ ടീം അരീക്കോടിന്റെ ആദ്യകാല താരങ്ങളായകാഞ്ഞിരാല അബ്ദുസമദ്, കെ വി മുഹമ്മദലി, കെ വി സൈനുല്‍ ആബിദ്, പൂവഞ്ചേരി അബ്ദുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു.

വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.തൃശ്ശൂര്‍ ജില്ലയിലെ വല്ലപ്പുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാളിയേക്കല്‍ ഗാലറി വര്‍ക്‌സിന്റെ നേതൃത്വത്തിലാണ് താല്‍ക്കാലിക ഗാലറി നിര്‍മ്മിക്കുന്നത്.എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചാണ് ആധുനിക രീതിയിലുള്ള താല്‍ക്കാലിക ഗാലറിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.ഓര്‍ഗനൈസിങ് സെക്രട്ടറി അഫീഫ് തറവട്ടത്ത്, വര്‍ക്കിംഗ് കണ്‍വീനര്‍ സി ടി മുനീര്‍ ബാബു, അരീക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും പഴയകാല ഫുട്‌ബോള്‍ താരങ്ങള്‍, മറ്റു കായിക താരങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,ക്ലബ്ബ് പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it