പാലക്കാട് കോണ്‍വെന്റ് സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം;പ്രതിമ തകര്‍ക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു
വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച് സ്‌കൂളിന് പിറകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് ഹോളി ഫാമിലി കോണ്‍വെന്റ് യുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി. പ്രതിമ തകര്‍ക്കുകയും വിശുദ്ധ ചിത്രങ്ങളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. പ്രതിമകളുടെ കൈ നശിപ്പിക്കുകയും കുരിശുമാല പൊട്ടിച്ചിടുകയും ചെയ്തു.വിശുദ്ധ മറിയം ത്രേസ്യയുടെ ചിത്രം നശിപ്പിച്ച് സ്‌കൂളിന് പിറകില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
മറിയം ത്രേസ്യയുടെ പ്രതിമക്കു മുന്നില്‍ പ്രാര്‍ഥിക്കുന്ന കുട്ടിയുടെ പ്രതിമയുടെ കൈയും തകര്‍ത്തു. വിദ്യാര്‍ഥികളുടെ ഹെല്‍പ് ഡെസ്‌ക് പരാതിപ്പെട്ടി നശിപ്പിച്ചു. ഇടവഴിയില്‍ മലമൂത്ര വിസര്‍ജനം നടത്തി. മലം ചുമരിലും വാതിലിലും തേച്ച നിലയില്‍ കാണപ്പെട്ടു. കൊടിമരത്തിന്റെ ചരടും പൊട്ടിച്ചു.
ചൊവ്വാഴ്ച രാവിലെ 8.45ന് സ്‌കൂള്‍ തുറക്കാനെത്തിയ ഓഫിസ് അസിസ്റ്റന്റാണ് സംഭവം ആദ്യം കണ്ടത്. വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് തലേന്ന് അധികൃതര്‍ ഗേറ്റ് അടച്ച് പോയത്. എന്നാല്‍, പുറത്തെ സ്വിച്ചുകള്‍ ഓണാക്കിയ നിലയിലായിരുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. മണ്ണാര്‍ക്കാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
RELATED STORIES
പരസ്യമായ കോലിബി സഖ്യം: കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടിവരും - ഐഎന്‍എല്‍
24 May 2022 12:30 PM GMTപോലിസ് നടപടി: ഇടതു സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT'ഗൂഗ്ള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്ക് 'ടെമ്പിള്‍' ആക്കണം'; പൂര്‍വ...
24 May 2022 11:12 AM GMTഗ്യാന്‍വാപ്പി മസ്ജിദ് കേസ്: മുസ്ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച...
24 May 2022 10:27 AM GMTഅഴിമതി കേസ്:പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രി സഭയില്‍...
24 May 2022 10:21 AM GMTസിഖുകാര്‍ ആധുനിക ആയുധങ്ങള്‍ കരുതണമെന്ന് അകാല്‍ തഖ്ത് മേധാവി
24 May 2022 9:46 AM GMT