പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.
BY ABH31 March 2022 7:16 PM GMT

X
ABH31 March 2022 7:16 PM GMT
കണ്ണൂർ: ബഹ്റയ്നിൽ വ്യാപാരിയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പാമ്പുരുത്തി ഗ്രൗണ്ടിന് സമീപം കൂലോത്ത് പീടികയിൽ കെ പി നിസാർ (43) ആണ് മരണപ്പെട്ടത്. ചേലേരിയിലെ വീട്ടിലാണ് താമസം.
വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
ബഹ്റയ്നിൽ ബിസിനസ് നടത്തിവരികയായിരുന്നു. അസുഖം കാരണം കുറച്ചു നാളുകളായി നാട്ടിലാണ്. പരേതനായ കാദർ ആണ് ഉപ്പ. ഉമ്മ : പരേതയായ ആമിന. ഭാര്യ: കെ സി ജുബൈരിയ. മക്കൾ: നാജിയ, മുഹമ്മദ്, ജസ. മരുമകൻ: മുൻസർ(ഖത്തർ ). സഹോദരങ്ങൾ: റാബിയ, പരേതരായ ആലി, ഇദ്രീസ്, ഇബ്രാഹിം, അബ്ദുല്ല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് പാമ്പുരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story
RELATED STORIES
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേ വനിത കമ്മീഷനില്‍...
25 May 2022 10:12 AM GMTമതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജ് പാലാരിവട്ടം പോലിസ് മുമ്പാകെ ഹാജരായി
25 May 2022 10:00 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMTനവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര്‍ ...
25 May 2022 9:15 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMT