ജിസാനിൽ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു.
ഏപ്രിൽ 14 ന് നേപ്പാൾ വഴി ജിദ്ദയിൽ സൗദിയിലെത്തിയ ഹുസൈൻ ജിസാനിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മലപ്പുറം: മലപ്പുറം കടുങ്ങപുരം സ്വദേശി ആലുങ്ങൽ ഹുസൈൻ (41) കൊവിഡ് ബാധിച്ച് ജിസാനിൽ മരണപ്പെട്ടു. പത്തൊമ്പത് വർഷമായി സൗദി അരാംകൊ കമ്പനിയിൽ ജോലി ചെയ്യുന്ന ഹുസൈൻ അവസാനം ബെയ്ഷ്ലെ അരാംകൊ നെസ്മ ജീവനക്കാരനായിരുന്നു.
ഏപ്രിൽ 14 ന് നേപ്പാൾ വഴി ജിദ്ദയിൽ സൗദിയിലെത്തിയ ഹുസൈൻ ജിസാനിലേക്കുള്ള യാത്രാമദ്ധ്യേ തന്നെ അസ്വസ്ഥത അനുഭവപ്പെടുകയും ഉടൻ തന്നെ ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് കാലത്ത് ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കരിഞ്ചാപ്പാടിയിലെ ആലുങ്ങൽ അസീസ് ഹാജിയുടെ പുത്രനാണ്. മാതാവ്: ആയിശ കുന്നത്ത് പറമ്പ്. ഭാര്യ: നാഷിദ പാങ്ങ്. മക്കൾ: ആയിശ സന, ഹുസ്ന, മുഹമ്മദ് ഷാദി. സഹോദരങ്ങൾ: അശ്റഫ് (ജുബൈൽ), കുഞ്ഞിമുഹമ്മദ് (ദുബൈ), ശിഹാബ് (മക്ക). സൈനബ് തിരൂർക്കാട്, ഉമ്മുൽ ഖൈറ് തലാപ്പ്, ബുഷ്റ കട്ടിലശ്ശേരി, സഫിയ മലപ്പുറം.
മൃതദേഹം ജിസാനിൽ മറവ് ചെയ്യും. നിയമ നടപടികൾ പൂർത്തിയാക്കാൻ ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡൻ്റ് ശമീർ അമ്പലപ്പാറ നെസ്മ കമ്പനിയിലെ ഉണ്ണികുട്ടൻ, പ്രണവ് എന്നിവർ രംഗത്തുണ്ട്.
RELATED STORIES
ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന് മുന്‍ പ്രധാനമന്ത്രി...
22 May 2022 4:19 AM GMTദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMT