ലുലു ഗ്രൂപ്പില്‍ നിന്ന് നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജര്‍ അറസ്റ്റില്‍

ലുലു ഗ്രൂപ്പില്‍ നിന്ന് നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജര്‍ അറസ്റ്റില്‍തിരുവനന്തപുരം: റിയാദിലെ ലുലു അവന്യൂവില്‍ നിന്നും നാലര കോടി രൂപ തട്ടിയെടുത്ത പര്‍ച്ചേസ് മാനേജരെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ശാന്തിനഗര്‍ സ്വദേശി സാഫല്യം വീട്ടില്‍ ഷിജു ജോസഫി(45)നെയാണ് സിറ്റി ഷാഡോ പോലിസ് പിടികൂടിയത്. കഴക്കൂട്ടം പോലിസ് അറസ്റ്റ് രേഖപ്പെടുത്തി.


ലുലു ഗ്രൂപ്പിന്റെ റിയാദിലെ ലുലു അവന്യൂ എന്ന സ്ഥാപനത്തില്‍ മാനേജരായി ജോലിയെടുത്തിരുന്ന ഷിജു ജോസഫ് ഒന്നര വര്‍ഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ വ്യാജ രേഖയുണ്ടാക്കിയാണ് നാലരക്കോടി രൂപ കബളിപ്പിച്ചത്. ജോര്‍ദ്ധാന്‍ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ലുലു അവന്യൂവിലേക്ക് സാധനങ്ങള്‍ മുഹമ്മദ് ഫാക്കിം ജോലി ചെയ്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്.

വലിയ കണ്ടെയ്‌നറുകളില്‍ വരുന്ന സാധനങ്ങള്‍ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജ രേഖകള്‍ ചമച്ചുമാണ് ഇരുവരും ചേര്‍ന്ന് കബളിപ്പിച്ചുകൊണ്ടിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ ഇരുവര്‍ക്കുമെതിരേ റിയാദ് പോലിസില്‍ ലുലു ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും സമര്‍ത്ഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. ലുലു ഗ്രൂപ്പ് തുമ്പ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സിറ്റി ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

നാട്ടില്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷിജു ജോസഫ് വാട്‌സ് ആപ്പ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബര്‍ സെല്ലിന്റെ സഹാത്തോടെ ഇയാളുടെ വാട്‌സ് ആപ്പ് കോളുകള്‍ പരിശോധിച്ച നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു.

സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം എ.സി വി സുരേഷ് കുമാര്‍, തുമ്പ എസ്‌ഐ ഹേമന്ത് കുമാര്‍, ക്രൈം എസ്‌ഐ കുമാരന്‍ നായര്‍, ഷാഡോ എസ്‌ഐ സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top