സ്ത്രീധന പീഢനം; യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മകളുടേത് കൊലപാതകമെന്ന് പിതാവ്
സ്ത്രീധന്ത്തിനൊപ്പം നല്‍കിയ കാറിന് പകരം പണം മതിയെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയെ നിരന്തരം മര്‍ദ്ദിച്ചത്

കൊല്ലം: ശാസ്താംകോട്ടയില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. നിലമേല്‍ കൈതോട് ത്രിവിക്രമന്‍നായരുടെ മകള്‍ വിസ്മയ(24) ആണ് മരിച്ചത്. കരുന്നാഗപ്പള്ളി അസിസ്റ്റന്റ് മോട്ടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറാണ് ഭര്‍ത്താവ്. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരന്തര സ്ത്രീധന പീഢനം നടന്നിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ത്രിവിക്രമന്‍നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളുടേത് കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
ഭര്‍ത്താവിന്റെ മര്‍ദ്ദനം സംബന്ധിച്ച് ചടയമംഗലം പോലിസില്‍ നേരത്തെ പെണ്‍കുട്ടിയുടെ ബന്ധക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്ത്രീധനത്തോടൊപ്പം നല്‍കാമെന്ന പറഞ്ഞ കാറിന് പകരം പണം മതിയെന്ന് ഭര്‍ത്താവ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ ചൊല്ലി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുമായിരുന്നു.
സ്ത്രീധനമായി ഒന്നേകാല്‍ ഏക്കര്‍ പുരയിടവും 100 പവനും നല്‍കിയിരുന്നു. ഇതിന് പുറമെ പത്ത് ലക്ഷം രൂപയുടെ ടയോട്ട കാറും നല്‍കിയിരുന്നു. എന്നാല്‍ കാറിന് പകരം പണം മതിയെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയെ നിരന്തരം മര്‍ദ്ദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം.
മര്‍ദ്ദിച്ച വിവരങ്ങള്‍ വിസ്മയ ഇന്നലെ ബന്ധുക്കള്‍ക്ക് വാട്‌സാപ് ചെയ്തിരുന്നു. വിസ്മയയുടെ ശരീരത്തില്‍ പരിക്കേറ്റ നിരവധി പാടുകളുണ്ടായിരുന്നു. മദ്യപിച്ച് വന്ന് അച്ഛന്‍ തന്ന ടയോട്ട കാര്‍ മോശമാണെന്ന് പറഞ്ഞാണ് മര്‍ദ്ദനമെന്നും വിസ്മയ അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നു. ഇതെല്ലാം പോലിസ് പരിശോധിക്കുന്നുണ്ട്.
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT