മദ്യലഹരിയില്‍ രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു
ആംബുലന്‍സിന് വേഗത കുറവായിരുന്നതാല്‍ വലിയ അപകടമുണ്ടായില്ല. നേരിയ പരിക്കോടെ ആംബുലന്‍സ് ഡ്രൈവര്‍ രക്ഷപ്പെട്ടു
![മദ്യലഹരിയില്‍ രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു മദ്യലഹരിയില്‍ രോഗി ആംബുലന്‍സ് ഡ്രൈവറുടെ കഴുത്തിന് പിടിച്ചു; നിയന്ത്രണം വിട്ട ആംബുലന്‍സ് ആറടി താഴ്ചയിലേക്ക് മറിഞ്ഞു](https://www.thejasnews.com/h-upload/2021/08/23/161223-ambulence-23.jpg)
തിരുവനന്തപുരം: മദ്യലഹരിയില്‍ രോഗി ഡ്രൈവറുടെ കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ന് മലയിന്‍കീഴ് ചീനിവിള റോഡിലാണ് സംഭവം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അമലിന് പരിക്കേറ്റു.
ആക്‌സിഡന്റില്‍ കാലിന് പരിക്കേറ്റ കുഴിവിള സ്വദേശി കണ്ണനാണ് ഡ്രൈവറെ ആക്രമിച്ചത്.
കാലിന് പരിക്കേറ്റ് ആശുപത്രിയിലെത്തിയ കണ്ണന്‍ പരിശോധനയെ എതിര്‍ത്ത്് അക്രമം കാട്ടിയതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ ഉപേക്ഷിച്ച് പോയി. ഇതിന് ശേഷം ആംബുലന്‍സി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഡ്രൈവര്‍ അമലിന്റെ കഴുത്തിന് പിടിച്ച് തിരിച്ചത്. നിയന്ത്രണം വിട്ട ആംബുലന്‍സ് കുഴിയിലേക്ക് മറിയുകയായിരുന്നു. ആംബുലന്‍സിന് വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അമലിനെ രക്ഷപ്പെടുത്തി. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് കണ്ണന്‍ ഓടി രക്ഷപ്പെട്ടു. മാറനല്ലൂര്‍ പോലിസ് സ്ഥലത്തെത്തി കണ്ണനെ തിരയുന്നു. ഡ്രൈവര്‍ അമല്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. മാറനല്ലൂര്‍ പോലിസ് കേസെടുത്തു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT