നഗരമധ്യത്തില്‍ ഏജീസ് ഓഫിസ് ജീവനക്കാരെ ആക്രമിച്ച സംഭവം; നാല് പേര്‍ അറസ്റ്റില്‍
നഗരമധ്യത്തില്‍ വച്ച് നടന്ന സംഭവം പോലിസിന് തന്നെ നാണക്കേടായിരുന്നു. അക്രമികള്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു

തിരുവനന്തപുരം: ഏജീസ് ഓഫിസ് ജീവനക്കാരെ അക്രമിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍, ഷിബു, അഭിജിത് എന്നിവരാണ് അറസ്റ്റിലായത്. കുറ്റവാളികളെ സംരക്ഷിച്ചതിനാണ് ഷിബു, അഭിജിത് എന്നിവരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുന്‍പ് വൈകീട്ട് ഏജീസ് ഓഫീസ് ജീവനക്കാര്‍ കുടുംബ സമേതം പുറത്തിറങ്ങി. വഞ്ചിയൂരില്‍ വച്ച് കൂടെയുണ്ടായിരുന്ന സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച അവരെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഏജീസ് ഓഫിസ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയാണ് ഇവര്‍ അക്രമം നടത്തിയത്.
നഗര മധ്യത്തില്‍ വച്ച് നടന്ന സംഭവം പോലിസിന് തന്നെ നാണക്കേടായിരുന്നു. കാമറ ദൃശ്യങ്ങളില്‍ നിന്ന് പോലിസ് അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അക്രമികള്‍ ഒളിവിലെന്നായിരുന്നു പോലിസ് പറഞ്ഞിരുന്നത്.അക്രമികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു.
പ്രതികളെ സഹായിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്ന് സിറ്റി പോലിസ് കമ്മിഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ നിരവധി കേസില്‍ പ്രതികളാണ്. മുഖ്യപ്രതികളായ രാജേഷിനെയും പ്രവീണിനെയും കൊല്ലം ജില്ലാ അതിര്‍ത്തിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്. രാകേഷ് ആണ് കുടുംബത്തെ അക്രമിച്ചത്. വാഹനമോടിച്ചത് പ്രവീണും. മറ്റു രണ്ട് പേര്‍ ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയവരാണെന്നും സിറ്റി പോലിസ് കമ്മിഷ്ണര്‍ പറഞ്ഞു.
RELATED STORIES
തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്; കോണ്ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMTനിയമസഭാ തിരഞ്ഞെടുപ്പ്; മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നില്;...
3 Dec 2023 4:53 AM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMT20 ലക്ഷം രൂപ കൈക്കൂലി; തമിഴ്നാട്ടില് ഇഡി ഉദ്യോഗസ്ഥന് പിടിയില്
2 Dec 2023 9:20 AM GMT