ഹൃദയം മോഷ്ടിച്ചു; തിരിച്ചുപിടിക്കാന്‍ പോലിസില്‍ പരാതി

ഹൃദയം മോഷ്ടിച്ചു; തിരിച്ചുപിടിക്കാന്‍  പോലിസില്‍ പരാതി
നാഗ്പൂര്‍: നാഗ്പൂര്‍ പോലിസ് സ്്‌റ്റേഷനില്‍ വിചിത്രമായൊരു മോഷണപരാതിയെത്തി. കാമുകി മോഷ്ടിച്ച ഹൃദയം തിരിച്ചുപിടിക്കണമെന്നാണ് പരാതിയില്‍ യുവാവ് ആവശ്യപ്പെട്ടത്. പരാതി ലഭിച്ചതോടെ പോലിസ് കുഴങ്ങി. പിന്നീട് വിദഗ്ധ ഉപദേശം തേടിയ പോലിസ് യുവാവിനോട് സംഭവത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പരാതി സ്വീകരിക്കില്ലെന്നറിഞ്ഞതോടെ യുവാവ് നിരാശനായി മടങ്ങുകയും ചെയ്തു. തന്റെ ഹൃദയം കാമുകി മോഷ്ടിച്ചെന്നായിരുന്നു യുവാവിന്റെ ആരോപണം. 82 ലക്ഷം രൂപയോളം മൂല്യമുള്ള മോഷണവസ്തുക്കള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുന്ന പരിപാടിക്കിടെ പോലിസ് കമ്മീഷ്ണര്‍ ഭൂഷന്‍ കുമാര്‍ ഉപാധ്യായയാണ് നാഗ്പൂര്‍ പോലിസിനുണ്ടായ അനുഭവം വെളിപ്പെടുത്തിയത്.
RELATED STORIES

Share it
Top