അലഹബാദിന്റെ പേര് മാറ്റുന്നു- ' പ്രയാഗ്‌രാജ് 'ന്യൂഡല്‍ഹി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സന്യാസിമാരുടെ സംഘടനയായ അഖില ഭാരതീയ അക്കാറാ പരിഷത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ അലഹബാദ് നഗരത്തിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റാന്‍ യോഗി സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഗവര്‍ണര്‍ രാംനായിക്ക് ഇതു സംബന്ധിച്ച ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ജനുവരിയില്‍ നടക്കുന്ന കുംഭമേളയ്ക്ക് മുന്നോടിയായി പേര് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. പേരുമാറ്റത്തിന് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് സൂചന.
ബ്രഹ്്മാവ് ആദ്യമായി യാഗം നടത്തിയ സ്ഥലമാണിതെന്നും പ്രയാഗിലെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് പ്രയാഗ് രാജ് എന്ന പേരെന്നും ആദിത്യനാഥ് പറഞ്ഞു.

RELATED STORIES

Share it
Top