വനനശീകരണം: ശ്രീലങ്കയില്‍ ഈര്‍ച്ചവാളും മരമില്ലും നിരോധിക്കും
കൊളംബോ: വനസംരക്ഷണത്തിനായി അഞ്ചുവര്‍ഷത്തിനുള്ളില്‍ മരമില്ലുകള്‍ അടച്ചുപൂട്ടുമെന്നും ഇറക്കുമതിചെയ്യുന്ന ഈര്‍ച്ചവാളുകളും നിരോധിക്കുമെന്ന് ശ്രീലങ്ക. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കന്‍ കാടുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് വനംകൈയേറ്റം കൂടുതലായ സാഹചര്യത്തിലാണ് നടപടിയെന്നും സിരിസേന പറഞ്ഞു.ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ഇറക്കുമതി ചെയ്യുന്ന ഈര്ച്ചവാളുകള് നിരോധനം പ്രബല്യത്തില്‍ വരും. നേരത്തെ ഈര്ച്ചവാളുകള് ഉപയോഗിക്കുന്നവര്‍ പോലിസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയുടെ നിലവിലെ പരിസ്ഥിതി മന്ത്രി കൂടിയാണ് സിരിസേന. അതേസമയം, രാജ്യത്തെ മരമില്ല് തൊഴിലാളികളും മരംവെട്ടുകാരും അഞ്ചുവര്‍ഷത്തിനുള്ളില്‍ മറ്റു തൊഴിലുകള്‍ തേടേണ്ട അവസ്ഥയാണ്. 32ശതമാനത്തിലധികമുള്ള വനവിസ്തൃതി വനനശീകരണം കൂടിയതിനെത്തുടര്‍ന്ന് 28ശതമാനത്തിലെത്തിയിട്ടുണ്ട്.
RELATED STORIES
പി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ...
21 May 2022 12:52 PM GMTആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ...
21 May 2022 10:46 AM GMTപ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റ്; ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
21 May 2022 10:12 AM GMT'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMT