കരയില്‍ സിംഹം...നദിയില്‍ മുതല... നടുവിലകപ്പെട്ട കാട്ടുപോത്ത്

വേട്ടക്കാരനിടയിലൂടെ ആ കാട്ടുപോത്ത് നടത്തിയ സാഹസികപ്രയാണമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

കരയില്‍ സിംഹം...നദിയില്‍ മുതല...  നടുവിലകപ്പെട്ട കാട്ടുപോത്ത്

ജൊഹാനാസ്ബര്‍ഗ്: കരയില്‍ സിംഹക്കൂട്ടവും നദിയില്‍ മുതലക്കൂട്ടവും ഇരയെത്തേടി നില്‍ക്കുമ്പോഴാണ് ഒരു കാട്ടുപോത്ത് ഇവര്‍ക്കിടയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. വേട്ടക്കാരനിടയിലൂടെ ആ കാട്ടുപോത്ത് നടത്തിയ സാഹസികപ്രയാണമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. സംഭവം നടക്കുന്നത് ലോകത്തെ തന്നെ മികച്ച വന്യജീവി സങ്കേതമായ ദക്ഷിണാഫ്രിക്കയിലെ ഗ്രുകള്‍ ദേശീയോദ്യാനത്തിലാണ്. വീഡിയോ തുടങ്ങുന്നത് സിംഹപ്പടയുടെ വേട്ടയോടെയാണ്. മാനുകള്‍ ചിതറി ഓടുന്നതിനിടെയാണ് ഏകനായി ഒരു കാട്ടുപോത്ത് സിംഹങ്ങള്‍ക്ക് നടുവിലേക്ക് എത്തുന്നത്. ഓടിമറഞ്ഞ മാന്‍കൂട്ടങ്ങളെ വിട്ട് ഒറ്റയാനായ കാട്ടുപോത്തിനെ കീഴ്‌പ്പെടുത്താന്‍ സിംഹങ്ങള്‍ ശ്രമിക്കുന്നു. തുടര്‍ന്ന് അടുത്തുള്ള നദിയിലേക്ക് എടുത്തുചാടുകയാണ് കാട്ടുപോത്ത്. എന്നാല്‍ തന്നെ കാത്തിരുന്നത് അതിലും ഭീകരന്‍മാരായ വേട്ടക്കാരായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള സംഭവബഹുലമായ വീഡിയോ ദ്യശൃങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരിക്കുന്നത് ദേശീയോദ്യാനത്തിലെ ടൂര്‍ ഗൈഡ് കൂടിയായ തുലി കുമാലോയാണ്. ഫേസ്ബുക്കില്‍ ഗ്രുകര്‍ ദേശീയോദ്യാനത്തിന്റെ ഔദ്യോഗിക പേജില്‍ ഇതിനകം തന്നെ 2.5ദശലക്ഷം ആളുകള്‍ കണ്ട ആ വൈറലായ വീഡിയോ കാണാം....


SHN

SHN

Our Contributor help bring you the latest article around you


RELATED STORIES

Share it
Top