Agriculture

കൂണ്‍ കൃഷിയുടെ സവിശേഷത

മാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ ബി1, ബി2, ബി5, സി, ഡി തുടങ്ങിയ ജീവകങ്ങളാലും സെലീനിയം ഉള്‍പ്പെടെയുള്ള ധാതുലവണങ്ങളാലും സമ്പന്നമാണ് കുണ്‍.

കൂണ്‍ കൃഷിയുടെ സവിശേഷത
X

പോഷക സമ്പുഷ്ടവും ഔഷധമേന്‍മ ഏറെയുള്ളതുമായ ഒരു ഉത്തമ ഭക്ഷ്യവസ്തുവാണ് കൂണ്‍. കുറഞ്ഞ മുതല്‍മുടക്കില്‍ കൂണ്‍കൃഷി തുടങ്ങാന്‍ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നത്. മാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ ബി1, ബി2, ബി5, സി, ഡി തുടങ്ങിയ ജീവകങ്ങളാലും സെലീനിയം ഉള്‍പ്പെടെയുള്ള ധാതുലവണങ്ങളാലും സമ്പന്നമാണ് കുണ്‍.കൂണില്‍ അടങ്ങിയ സെലീനിയം അര്‍ബുദത്തെ തടഞ്ഞു നിര്‍ത്താന്‍ സഹായിക്കുന്നതാണ്. രക്തസമര്‍ദ്ദം, പ്രമേഹം, ഹൃദ്‌രോഗം, അമിതവണ്ണം പോലുള്ള രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും കൂണ്‍ ഫലപ്രദമാണ്.കൂണ്‍കൃഷിയിലൂടെ ജീവനോപാധി കണ്ടത്തുന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലുണ്ട്. കൃഷി ചെയ്യാന്‍ മണ്ണ് പോലും ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.

വിവിധ തരം കൂണുകള്‍

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്‌തെടുക്കാവുന്ന കൂണുകളാണ് ചിപ്പിക്കുണും പാല്‍ക്കൂണും. 20, 30 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ചിപ്പിക്കൂണ്‍ മികച്ച വിളവ് തരും.എന്നാല്‍ പാല്‍ക്കൂണാകട്ടെ 25, 35 ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ ഊഷ്മാവില്‍ ജനുവരി മുതല്‍ മെയ് കാലഘട്ടത്തിലും വളരെ ആദായകരമായി കൃഷി ചെയ്യാം. തൂവെള്ള നിറത്തില്‍ കുടയുടെ ആകൃതിയില്‍ കാണപ്പെടുന്ന പാല്‍ക്കൂണിന് കിലോയ്ക്ക് 200 മുതല്‍ 250 രൂപവരെ വിലയുണ്ട്.വിപണയില്‍ കവറുകളിലും മറ്റും ലഭ്യമായ ഇവ മനസ്സുവച്ചാല്‍ നമുക്കും ആവശ്യാനുസരണം വീട്ടില്‍ ഉത്പാദിപ്പിക്കാവുന്നതേ ഉള്ളൂ. ഒരു കവര്‍ കൂണ്‍വിത്ത് ഉപയോഗിച്ച് ഒന്ന് മുതല്‍ ഒന്നര കിലോഗ്രാം വരെ പാല്‍കൂണ്‍ ഉണ്ടാക്കാം. കൂണ്‍ കൃഷി പോത്സാഹിപ്പിക്കുന്നതിനായി ഹൈടെക് കൂണ്‍ യൂനിറ്റുകള്‍ നിര്‍മിച്ച് ഉല്‍പാദനം നടത്താന്‍ ഒരു ലക്ഷം രൂപ വീതം സബ്‌സിഡി സംസ്ഥാന ഹോട്ടി കള്‍ച്ചര്‍ മിഷന്‍ വഴി സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്.മികച്ച പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് സംസ്ഥാനത്തുണ്ട്.

കൂണ്‍കൃഷിക്ക് പരിശീലനം നല്‍കുന്ന പ്രധാന സ്ഥാപനങ്ങള്‍

വെള്ളായനി കാര്‍ഷിക കോളജ് തിരുവനന്തപുരം

ഫോണ്‍: 0471 22381002

കൃഷി വിജ്ഞാനകേന്ദ്രം, കായംകുളം-ആലപ്പുഴ

ഫോണ്‍: 0479 2449268

റീജണല്‍ അഗ്രികള്‍ച്ചര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് വൈറ്റില

ഫോണ്‍: 0484 2703976

കൃഷി വിജ്ഞാനകേന്ദ്രം, പട്ടാമ്പി, പാലക്കാട്

ഫോണ്‍: 0466 2212279

കൃഷി വിജ്ഞാനകേന്ദ്രം, പെരുവണ്ണാമുഴി, കോഴിക്കോട്

ഫോണ്‍: 0496 2666041








Next Story

RELATED STORIES

Share it