പി.കെ ശശി രാജിവെക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്യൂഡല്‍ഹി: പീഡനക്കേസില്‍ ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്നതിനാല്‍ രാജിവെച്ച് അന്വേഷണം നേരിടണം -രേഖാ ശര്‍മ പറഞ്ഞു.
കേസില്‍ പോലീസ് നടപടി വൈകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാരെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രേഖാ ശര്‍മ പറഞ്ഞു.
ശശിക്കെതിരായ പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top