തിങ്കളാഴ്ച്ച ഭാരത് ബന്ദ്ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരേ ബന്ദുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കുതിച്ചുയരുന്ന ഇന്ധനവിലയെ നിയന്ത്രിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് ബന്ദ്. ഇതര പ്രതിപക്ഷ പാര്‍ട്ടികളും ഭാരത് ബന്ദിനോട് സഹകരിക്കും. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പന്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.
രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ന് മാത്രം പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി. 80 രൂപക്ക് മുകളിലാണ് രാജ്യത്തെ ഇപ്പോഴത്തെ ഇന്ധന വില.

RELATED STORIES

Share it
Top