ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു- മുല്ലപ്പള്ളികോഴിക്കോട് : ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ അന്തരീക്ഷം വഷളാക്കാന്‍ നോക്കുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സമവായമുണ്ടാക്കണം.
വിശാല താല്‍പര്യം പരിഗണിച്ചു സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്നും സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കക്ഷി ചേരണമെങ്കില്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ കക്ഷി ചേരും-അദ്ദേഹം വ്യക്തമാക്കി

RELATED STORIES

Share it
Top