ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് മുല്ലപ്പള്ളിമലപ്പുറം : ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നില നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്ത് മാധ്യമങ്ങള്‍ വിജയിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ യഥാര്‍ത്ഥ വസ്തുതകള്‍ മാധ്യമങ്ങളാണ് ലോകത്തെ അറിയിച്ചത്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നില നില്‍ക്കണം. ശബരിമല പ്രവേശനത്തിന് ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിന് ഭക്തര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് എന്തടിസ്ഥാനത്തിലാണ്? ഒരു ഭരണാധികാരിയുടെ ഗൗരവം കാണിക്കണം മുഖ്യമന്ത്രി. പിണറായി വിജയന്‍ സമചിത്തതയോടെ പെരുമാറണം. ലഹരിക്കടിമയായ നിരവധി പേരെ ശബരിമലയില്‍ ഇറക്കിയിട്ടുണ്ടെന്ന ഇ.പി. ജയരാജന്റെ വാക്കുകള്‍ അതീവ ഗൗരവമര്‍ഹിക്കുന്നുവെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു.

RELATED STORIES

Share it
Top