പട്ടേല്‍ പ്രതിമ ഒക്ടോബര്‍ 31ന് മോദി അനാച്ഛാദനം ചെയ്യുംന്യൂഡല്‍ഹി: ഗുജറാത്തില്‍ നിര്‍മ്മിച്ച സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ  ജന്മവാര്‍ഷികദിനത്തിലാണ് ചടങ്ങ്‌. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചതാണിത്.
182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും നീളംകൂടിയതാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണ് പട്ടേല്‍ പ്രതിമയെന്ന് വിജയ് രൂപാണി പറഞ്ഞു.
പ്രതിമ പണിയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുമ്പും മണ്ണും വെള്ളവും ശേഖരിച്ചുവെന്നും രൂപാണി പറഞ്ഞു.
2989 കോടി രൂപയ്ക്ക് ലാര്‍സണ്‍ ആന്റ് ടൂബ്രോ കമ്പനിയാണ് പ്രതിമയുടെ രൂപകല്‍പനയും നിര്‍മാണവും പരിപാലനവും കരാറെടുത്തിട്ടുള്ളത്. 2014 ഒക്ടോബറിലാണ് നിര്‍മാണമാരംഭിച്ചത്.

RELATED STORIES

Share it
Top