ആള്‍ക്കൂട്ട ആക്രമണം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരവകുപ്പ്തിരുവനന്തപുരം : ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പിന്റെ നടപടി. ആള്‍ക്കൂട്ട ആക്രമണത്തിലൂടെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും വിധത്തിലോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും. ആള്‍ക്കൂട്ട അതിക്രമത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള വീഡിയോകള്‍, സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 അ വകുപ്പു പ്രകാരമോ മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമോ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

RELATED STORIES

Share it
Top