കിം ജോങ് യാങ്: ഇന്റര്‍പോളിന്റെ താല്‍ക്കാലിക തലവന്‍

ബെയ്ജിങ്: ചൈന കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് രാജിവച്ച നിലവിലെ ഇന്റര്‍പോള്‍ തലവന്‍ മെ ഹോങ്‌വെയിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം. തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനാണ് താല്‍ക്കാലിക മേധാവി.ദുബയില്‍ അടുത്തമാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കാരണം വ്യക്തമാക്കാതെ ഇന്റര്‍പോള്‍ തലവനെ കസ്റ്റഡിയിലെടുത്തത് അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരേ പ്രതിഷേധത്തിന് ഇടയാക്കും.

RELATED STORIES

Share it
Top