കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും അടിത്തറ ജാതിവ്യവസ്ഥ: കര്‍ണാടക മന്ത്രി

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ വിമര്‍ശിച്ച് മന്ത്രിസഭയിലെ ഏക ബിഎസ്പി അംഗം എന്‍ മഹേഷ്. ഇരുകക്ഷികളുടെയും നിലനില്‍പ്പ് ജാതി വ്യവസ്ഥയുടെയും അസമത്വത്തിന്റെയും അടിത്തറയിലാണെന്ന് അദ്ദേഹം ആരോപിച്ചു.രാജ്യത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് കക്ഷികളാണ്. അധസ്ഥിതരുടെ വിമോചകര്‍ ബിഎസ്പിയാണ്. താന്‍ സംസാരിക്കുന്ന പ്രത്യയശാസ്ത്രം മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കു മനസ്സിലാവില്ല-അദ്ദേഹം പറഞ്ഞു.ബിഎസ്പി സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കര്‍ണാടക പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രിയായ മഹേഷ്. ജെഡിഎസുമായി സഖ്യമുണ്ടാക്കിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി മല്‍സരിച്ചത്.

RELATED STORIES

Share it
Top