Dont Miss

പശുവിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കെട്ടിയിട്ട് കൈ വെട്ടി മാറ്റി

പശുവിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കെട്ടിയിട്ട് കൈ വെട്ടി മാറ്റി
X
ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്‌സെനില്‍ പശുവിനെ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കുടുംബത്തിലെ 5 പേര്‍ ചേര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടി മാറ്റി. പ്രേം നാരായണ്‍ സാഹു എന്ന യുവാവിന്റെ കൈയാണ് വെട്ടിയത്. സാഹു തന്റെ കാണാതായ പശുക്കളെ തേടി സത്തു യാദവ് എന്നയാളുടെ ഫാമിലെത്തിയതായിരുന്നു.



തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.യാദവിന്റെ കുടുംബാംഗങ്ങളും സാഹുവിനെ മര്‍ദിക്കാനെത്തി. അവശനായ ഇയാളെ ഇവര്‍ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണെന്നും പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it