Alappuzha

എസ് ഡി പി ഐ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു

എസ് ഡി പി ഐ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു
X

ആലപ്പുഴ : വഖ്ഫ് ഭേദഗതി ബില്‍ ചര്‍ച്ച ചെയ്ത സംയുക്തപാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിനു രാജ്യ സഭയില്‍ അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആലപ്പുഴ നഗരത്തില്‍ വഖ്ഫ് ഭേദഗതി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു.എസ്ഡി പി ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപം എത്തിയാണ് ബില്ല് കത്തിച്ചത്. എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ നാസര്‍ പഴയങ്ങാടി, എം സാലിം, ജില്ലാ സെക്രട്ടറിമാരായ, എം ജയരാജ്, അജ്മല്‍ അയ്യൂബ്, വിമന്‍ ഇന്ത്യ മൂവ്‌മെന്‍് സംസ്ഥാന സെക്രട്ടറി റഹിയാനത്ത് സുധീര്‍, ജില്ലാ പ്രസിഡന്റ് ഷീജ നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.






Next Story

RELATED STORIES

Share it